അപകടസാധ്യതയുമായ് റോഡരികിലെ ഗർത്തം

അവിട്ടത്തൂർ : എൽ ബി എസ് എം എച്ച് എസ് സ്കൂളിന് സമീപം റോഡരികിലെ ഗർത്തം അപകടസാധ്യതയേറുന്നു. ബി എസ് എൻ എൽ പണികൾക്കുവേണ്ടി കുഴിച്ച കുഴികളാണ് ഇവ. പണി കഴിഞ്ഞതിനു ശേഷം കുഴികൾ വെറുതെ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മഴ പെയ്തപ്പോൾ മണ്ണ് ഒലിച്ചുപോകുകയും വലിയ കുഴികളാവുകയും ചെയ്തു. പൊതുബുംചിറക്ക് സമീപം ചിറയോരം തട്ടുകടക്ക് അരികിലും ഇതുപോലെയുള്ള കുഴികൾ ഉണ്ട്. കാൽനടക്കാർക്കും ചെറിയ വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ബസിനു സൈഡ് കൊടുത്ത ബൈക്ക് യാത്രികൻ ഈ കുഴിയിൽ വീഴുകയും നിസാര പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു.

Leave a comment

408total visits,1visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top