ഇനി സംഗമേശന് സ്വന്തം വഴുതനങ്ങ കൊണ്ട് നിവേദ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴുതനങ്ങ നിവേദ്യത്തിനുള്ള വഴുതനങ്ങകൾ കൊട്ടിലക്കൽ പറമ്പിൽനിന്ന്. ഇതിനു വേണ്ടി ആരംഭിച്ച വഴുതനങ്ങ കൃഷിയുടെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച രാവിലെ ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ ഉദ്‌ഘാടനം ചെയ്തു. ദേവസ്വത്തിന് വേണ്ടി മാനേജർ രാജി സുരേഷ് ഏറ്റു വാങ്ങി. നടവരമ്പിലുള്ള സർക്കാർ സീഡ് ഫാമിൽ നിന്ന് രണ്ടു മാസങ്ങൾക്കു മുൻപാണ് മുന്തിയ ഇനം വഴുതനങ്ങ വിത്തുകൾ ഇവിടെ പാകിയത്. കലാനിലയം ഗോപി ആശാന്‍റെയും വി. പീതാംബരന്‍റെയും മേൽനോട്ടത്തിലാണ് കൃഷി നടന്നു പോരുന്നത്.

സാധാരണ ദിവസങ്ങളിൽ അമ്പതിലധികം വഴുതനങ്ങ നിവേദ്യങ്ങൾ ക്ഷേത്രത്തിൽ ബുക്ക് ചെയ്യാറുണ്ട്. പന്ത്രണ്ട് കിലോ ദിനം പ്രതി വേണ്ടി വരും. വിശേഷാൽ ദിവസങ്ങളിൽ മുന്നൂറു മുതൽ അഞ്ഞൂറ് കിലോ വരെ വഴുതനങ്ങയുടെ ആവശ്യം വരാറുണ്ട്, നിവേദ്യത്തിനു ഉപയോഗിച്ചതിന് ശേഷമുള്ള വഴുതനങ്ങ അന്നദാനത്തിനു വേണ്ടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. വിളവെടുപ്പ് ചടങ്ങിൽ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ, ഷൈൻ, എന്നിവരും ദേവസ്വം ജീവനക്കാരും ഭക്ത ജനങ്ങളും പങ്കെടുത്തു.

Leave a comment

  • 108
  •  
  •  
  •  
  •  
  •  
  •  
  •  
Top