ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് : തപസ്യ എട്ടുകാലി മമ്മുഞ്ഞു ചമയുകയാണെന്ന് വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദി

ഇരിങ്ങാലക്കുട : കഴിഞ്ഞ 35 വർഷമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിൻനാൾ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് ഈ കഴിഞ്ഞ ഉത്സവകാലത്ത് പുനരാംഭിച്ചത് ആരെന്നതിനെ ചൊല്ലി വിവാദം മുറുക്കുന്നു. വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്,  തപസ്യയാണ് മുൻകൈയെടുത്തതെന്ന് അവർ പറയുന്നത് എട്ടുകാലി മമ്മുഞ്ഞു ചമയലാണെന്ന് വിജയഭാരതി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.

വിജയഭാരതി അക്ഷരശ്ലോക സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന ചെങ്ങമനാട് ദാമോദരൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സദസ്സ് ഏതാനും വർഷങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. അത് വീണ്ടും ആരംഭിക്കുവാൻ വിജയഭാരതി പ്രവർത്തകർ ആലോചിച്ച് വരികയായിരുന്നു. സദസ്സ് നടത്താനുള്ള തീരുമാനം ഉത്സവത്തോടനുബന്ധിച്ച് വിജയഭാരതി നടത്തിയ അക്ഷരശ്ലോക സദസ്സിൽ വിജയഭാരതി സെക്രട്ടറി ഭക്തജനങ്ങളെ അറിയിച്ചിരുന്നതുമാണ്. മെയ് 6 ന് നമ്പൂതിരീസ്‌ കോളേജിൽ നടന്ന അഖിലകേരള അക്ഷരശ്ലോക മത്സരവേദിയിൽ സദസ്സ് നടത്തുവാനുള്ള തീരുമാനം എല്ലാ ശ്ലോക കുതുകികളുമായ് പങ്കുവക്കുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്തു. അതിൻപ്രകാരമാണ് വിജയഭാരതിയുടെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോക സദസ്സ് നടന്നത്. പങ്കെടുത്തവർ എല്ലാവരും തന്നെ വിജയഭാരതി പ്രവർത്തകർ ആയിരുന്നു. സദസ് നടത്തുന്നതിന് ദേവസ്വം ഭരണ സമിതി എല്ലാ സഹകരണങ്ങളും നൽകിയിരുന്നു.

ഈ സംഭവത്തിൽ തപസ്യയുടെ പങ്കെന്താണെന്ന് വിജയഭാരതി പ്രവർത്തകർക്ക് അറിയില്ല. വിജയഭാരതിയുടെ പ്രവർത്തകനായ വി രാധകൃഷ്‌ണൻ തപസ്യയുടെ താല്പര്യം വിജയഭാരതി പ്രവർത്തകരുമായി പങ്കുവെച്ചീട്ടുമില്ല. അദ്ദേഹം തന്നെ വേദിയിൽ സംസാരിച്ചത് വിജയഭാരതിയുടെ തീരുമാനപ്രകാരമാണ് സദസ് നടക്കുന്നതെന്നാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മുഞ്ഞ് എന്ന കഥാപാത്രത്തെ എല്ലാകാലത്തും കണ്ടെത്താൻ പറ്റുന്നു എന്ന മാത്രമേ പറയാനുള്ളു എന്ന് വിജയഭാരതി പ്രവർത്തകൻ വി എൻ കൃഷ്ണൻകുട്ടി പറഞ്ഞു.

എന്നാൽ 2018 ലെ ജന്മഭൂമി ഉത്സവസോവനീറിന്‍റെ ലേഖന സമാഹരണത്തിന്‍റെ പ്രവർത്തനവുമായി പ്രവർത്തകർ അക്ഷരശ്ലോക വിദഗ്ദനും വിജയഭാരതി അക്ഷരശ്ലോക വേദിയുടെ പഴയ സെക്രട്ടറിയുമായിരുന്ന വെട്ടിക്കര രാധാകൃഷ്ണനെ സമീപിച്ചപ്പോൾ അദ്ദേഹം തന്‍റെ സങ്കടം പങ്കുവെച്ചതിനെ തുടർന്ന് തപസ്യയുടെയും ജന്മഭൂമിയുടെയും പ്രവർത്തകരാണ് സദസ് പുനരാരംഭിക്കുവാൻ ശ്രമിച്ചതെന്നാണ് തപാസ്യയുടെ പ്രവർത്തകർ പറയുന്നു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top