നിശാഗന്ധി ഇരിങ്ങാലക്കുട മാന്വൽ മെയ് 18ന് പ്രകാശനം ചെയ്യുന്നു

ഇരിങ്ങാലക്കുട : പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഇരിങ്ങാലക്കുടയുടെ ചരിത്രത്തെ പുസ്തകതാളുകളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സാഹസികമായ ശ്രമത്തിന്‍റെ ഫലമായി രൂപപ്പെട്ട ഇരിങ്ങാലക്കുട മാന്വൽ മെയ് 18ന് പ്രകാശനം ചെയ്യുന്നു. വില്യം ലോഗന്‍റെ മലബാർ മാന്വലിന്‍റെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ ധർമ്മവും മൂർത്തമായ് വിലയിരുത്തിയാണ് ഇരിങ്ങാലക്കുടയുടെ മാന്വൽ തയ്യാറാക്കിയിരിക്കുന്നതെന്ന് നിശാഗന്ധി മാന്വൽ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ, എഡിറ്റർ ജോജി ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അമൂല്യങ്ങളായ പലതും നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ മാന്വൽ അടിവരയിടുന്നു. 1376 പേജിൽ പൂർണ്ണമായും മൾട്ടികളർ പ്രിന്‍റിങ്ങിൽ കാലിക്കോ ബൈന്‍റിങ്ങോടുകൂടി ഏറ്റവും ഈടുനിൽക്കുന്ന രീതിയിലാണ് മാന്വൽ തയാറാക്കപ്പെട്ടിട്ടുള്ളത്. മെയ് 17 ന് രാവിലെ 10 ന് ടൗൺ ഹാളിൽ ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ബന്ധപ്പെട്ട്നിശാഗന്ധി മാന്വൽ പ്രവർത്തകർ ശേഖരിച്ച ചിത്രങ്ങളുടെ പ്രദർശനം നടക്കും. സിനിമ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ചരിത്ര ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് 5 ന് നടക്കുന്ന സമാദരണസമ്മേളനം മാധ്യമം പിരിയോഡിക്കൽസ് എഡിറ്റർ വി. മുസഫർ അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. മെയ് 18 വെള്ളിയാഴ്ച വൈകീട്ട് 5 ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഇരിങ്ങാലക്കുട എം പി ഇന്നസെന്‍റിന് നൽകി മാന്വൽ പ്രകാശനം ചെയ്യും. നിശാഗന്ധി മാന്വൽ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായിരിക്കും.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top