കച്ചേരിവളപ്പിലെ മഴമാപിനി സിവിൽ സ്റ്റേഷനിലെക്ക് മഴക്കാലത്തിനു മുൻപ് മാറ്റിസ്ഥാപിക്കും

ഇരിങ്ങാലക്കുട : ദശാബ്ദങ്ങളായ് ആൽത്തറക്ക് സമീപത്തെ കച്ചേരിവളപ്പിൽ സ്ഥിതിചെയ്യുന്ന മുകുന്ദപുരം താലൂക്കിലെ മഴമാപിനി മഴക്കാലമാരംഭിക്കുന്നതിനു മുൻപ് സിവിൽ സ്റ്റേഷനിലെക്ക് മാറ്റി സ്ഥാപിക്കാനുള്ള അവസാന പണിയിലാണ് അധികൃതർ. മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകാരണമാണ് മഴമാപിനി. കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ  പെയ്തത് 46 എം എം മഴയാണ്. ആദ്യകാലത്ത് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത് കച്ചേരി പറമ്പിന് അടുത്തായതിനാലാണ് ഇവിടെ ഇത് സ്ഥാപിച്ചത്. കച്ചേരിവളപ്പിലെ കോടതി കെട്ടിടത്തിന് മുന്നിൽ കമ്പി വേലിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മഴ മാപിനിയുടെ സമീപത്ത് വൃക്ഷങ്ങളും മറ്റും വളർന്നു നിൽക്കുന്നതിനാൽ പലപ്പോഴും മഴയുടെ അളവ് ഇതിൽ കൃത്യമായ ലഭിക്കാറില്ല. ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരുവനന്തപുരത്തെ കേന്ദ്ര സ്ഥാപനമായ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിലേക്കും ഇവിടെനിന്ന് ദിനം പ്രതി മഴയുടെ കണക്ക് അയക്കാറുണ്ട് ഇതിനായി താലൂക്ക് ഓഫീസിൽ ഒരു ഒബ്സർവേറ്ററും ഒരു സബ് ഒബ്സർവേറ്ററും റവന്യു വിഭാഗത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്.


മഴയുടെ ലഭ്യമായ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് മഴമൂലം ഉണ്ടാകുന്ന പല ദുരിതങ്ങൾക്കും മറ്റും സഹായങ്ങൾ അനുവദിക്കുന്നത്. അളവിലെ കൃത്യത കുറവ് ഇതിനെ സാരമായ ബാധിക്കും. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മഴമാപിനി മാറ്റണമെന്ന ആവശ്യത്തെ തുടർന്ന് അവിടെ പണികൾ പൂർത്തിയാകാറായീട്ടുണ്ടെന്ന് മുകുന്ദപുരം തഹസിൽദാർ ഐ ജി മധുസൂദനൻ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ സമീപം ഇതിനായി വിട്ടു കൊടുത്ത സ്ഥലത്ത് മഴമാപിനി ഉപകരണം സ്ഥാപിക്കാൻ തറ കെട്ടി കഴിഞ്ഞീട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഉദ്യോഗസ്ഥർ വരും ആഴ്ചകളിൽ ഉപകരണം ഇവിടെ മാറ്റി സ്ഥാപിക്കും. കച്ചേരി വളപ്പ് കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടു നൽകിയതിനാൽ അവിടെ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയാണ് ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നത്.

Leave a comment

746total visits,1visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top