കൂടപ്പുഴയിൽ സംഗമേശന് ആറാട്ട്

ഇരിങ്ങാലക്കുട : മൂന്ന് ആനകളോടെ കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് രാവിലെ പുറപ്പെട്ട ഭഗവാൻ ഉച്ചക്ക് രണ്ടു മണിയോടെ കൂടപ്പുഴ ആറാട്ടു കടവില്‍ എത്തിച്ചേർന്ന് പൂജ നടത്തിയതിനു ശേഷം പള്ളി നീരാട്ടും, തുടർന്ന് ആറാട്ട് കഞ്ഞി വിതരണം നടന്നു. തന്ത്രിയും മേല്‍ശാന്തിയും കൂടി ചേർന്നാണ് ഭഗവാന്‍റെ ആറാട്ട് നടത്തിയത്. വൈകീട്ട് അഞ്ചിന് തിരിച്ചെഴുള്ളിപ്പ് ആരംഭിക്കും. എഴുള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ‘ ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പഞ്ചവാദ്യം ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിക്കും.

അഞ്ചാനകളോടെയുള്ള പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയാല്‍ ചെമ്പട കൊട്ടി ചെറുശ്ശേരി കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം ആരംഭിക്കും. ക്ഷേത്രം കിഴക്കേ നടയില്‍ പാണ്ടി അവസാനിപ്പിച്ച് രൂപകം കൊട്ടി ക്ഷേത്രത്തില്‍ കടന്ന് പഞ്ചാരിമേളത്തോടെ പ്രദക്ഷിണം നടത്തുന്നു.. അകത്ത് കടന്നാൽ ബാക്കി 12 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കല്‍ പറ നടത്തും. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുള്ളിക്കുന്നു.. ഇതോടെ പതിനൊന്നു ദിവസം നീണ്ടുനിന്ന ക്ഷേത്രോത്സവം സമാപിക്കും.

Leave a comment

  • 28
  •  
  •  
  •  
  •  
  •  
  •  
  •  
Top