നൂറുമേനിയുടെ വിജയാഹ്ളാദത്തിൽ എച്ച് ഡി പി സമാജം ഹയർസെക്കന്‍ററി സ്കൂൾ ഗുരുദേവ ബ്ലോക്ക് & സ്മാർട്ട് ക്ലാസ്റൂം വിദ്യാഭ്യാസ മന്ത്രി ഉദ്‌ഘാടനം ചെയ്തു

എടതിരിഞ്ഞി : തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി നേടിയ വിജയാഹ്ളാദത്തിൽ എച്ച് ഡി പി സമാജം എടതിരിഞ്ഞി ഹയർസെക്കന്‍ററി സ്കൂളിൽ പുതിയ ഗുരുദേവ ബ്ലോക്കിന്‍റെയും സ്മാർട്ട് ക്ലാസ്റൂമുകളുടെയും ഉദ്‌ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷതവഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര , പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, ജില്ലാ പഞ്ചായത്ത് അംഗം എൻ കെ ഉദയപ്രകാശ്, തുടങ്ങിയവർ ആശംസകൾ നേർന്നു . എച്ച് ഡി പി സമാജം പ്രസിഡന്‍റ് ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും സെക്രട്ടറി കോപ്പുള്ളിപ്പറമ്പിൽ ദിനചന്ദ്രൻ നന്ദിയും പറഞ്ഞു

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top