‘വർണ്ണങ്ങളിൽ വിരിയുന്ന ദൃശ്യവിസ്മയം’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : എ. കെ അഹമ്മദ്‌കുട്ടി മുസ്‌ലി വീട്ടിൽ എഴുതിയ “വർണ്ണങ്ങളിൽ വിരിയുന്ന ദൃശ്യ വിസ്മയം” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കൃഷിവകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യപതിപ്പ് ഡോ. പി എസ് വാസുദേവൻ ഏറ്റുവാങ്ങി. ചേർപ്പ് യൂണിയൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ‘വേനൽ തുമ്പികൾ’ എന്ന അവധിക്കാല ക്യാമ്പിൽ നടത്തിയ പുസ്തക പ്രകാശനത്തിൽ പബ്ലിക് ലൈബ്രറി യൂണിയൻ പ്രസിഡന്റ് രവി ചേർപ്പ് അദ്ധ്യക്ഷനായിരുന്നു. പ്രമുഖ സാഹിത്യകാരൻ പി.കെ ഭരതൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.ഡി മിൽട്ടൺ, ജോൺസൻ ചിറമ്മേൽ എന്നിവർ സന്നിഹിതരായിരുന്നു.

 

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top