‘ഹിഡൻ ഫിഗേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മൂന്ന് ഓസ്കാർ നോമിനേഷനുകൾ നേടിയ 2016ലെ അമേരിക്കൻ ചിത്രമായ ‘ഹിഡൻ ഫിഗേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് നാല് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മാർഗോട്ട് ലീ ഷെട്ടർലീ രചിച്ച പുസ്തകത്തെ കേന്ദ്രീകരിച്ച് തിയഡോർ മെൽഫി സംവിധാനം ചെയ്ത ചിത്രം നിരൂപകശ്രദ്ധയോടൊപ്പം വാണിജ്യ വിജയവും നേടി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ശീതസമര കാലത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് റഷ്യ മുന്നേറുകയും യൂറി ഗഗാറിനെ ബഹിരാകാശത്തേക്ക് എത്തിക്കുകയും ചെയ്തപ്പോൾ, അമേരിക്കൻ ശാസ്ത്ര സ്ഥാനമായ നാസ റഷ്യയോടൊപ്പം എത്താൻ കഠിനമായ ശ്രമങ്ങളിൽ എർപ്പെടുന്നു. തുടർന്ന് 1962 ൽ നാസയിൽ നിന്ന് ജോൺ ഗ്ലെൻ ഇതേ നേട്ടം കൈവരിക്കുന്ന ആദ്യ അമേരിക്കക്കാരനായി. ചരിത്ര നേട്ടത്തിന് നാസയെ തുണച്ചത് ഗണിത ശാസ്ത്രജ്ഞകളായ 3 നീഗ്രോ വനിതകളാണ്. എന്നാൽ കടുത്ത വർണ്ണ വിവേചനവും അവഗണനയുമാണ് ഇവർ മൂന്ന് പേരും നാസയിൽ നേരിട്ടതെന്ന് ചിത്രം വ്യക്തമാക്കുന്നു. ഇവരുടെ മികവുകൾ കണ്ടെത്തിയ സീനിയർ ഉദ്യോഗസ്ഥൻ ഹാരിസനാണ് അവഗണനയിൽ നിന്ന് മോചിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top