കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ അങ്കണവാടി പ്രവർത്തനോദ്‌ഘാടനം നിർവ്വഹിച്ചു

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡിലെ 66-ാം നമ്പർ അങ്കണവാടിക്ക് പത്മശ്രീ എം എ യൂസഫലി അനുവദിച്ച സ്ഥലത്ത് കാട്ടൂർ ഗ്രാമ പഞ്ചായത്ത് 2017 – 2018 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്‌ഘാടനം ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ.യു അരുണൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ സുബ്രഹ്‌മണ്യൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹൃദ്യ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top