നൂറ്റൊന്നംഗ സഭയുടെ ആറാമത് പിറന്നാൾ ആഘോഷം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആറാമത് പിറന്നാൾ ആഘോഷം വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ കാരുകുളങ്ങര നൈവേദ്യത്തിൽ വച്ച് നടന്നു. സഭ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനത്തിൽ കേളി രാമചന്ദ്രൻ പിറന്നാൾ സന്ദേശം നൽകി. ജനറൽ കൺവീനർ എം സനൽകുമാർ ആമുഖ പ്രസംഗം നടത്തി. ജില്ലാ ജഡ്ജി വിജയകുമാർ, സുന്ദർ മേനോൻ, പ്രതാപ്സിങ്, സഭ സെക്രട്ടറി പി.രവി ശങ്കർ, ട്രഷറർ എം നാരായണൻകുട്ടി മാസ്റ്റർ, ഹരി കെ കാറളം, പി.കെ ശിവദാസ്, വി ശിവൻകുട്ടി എന്നിവർ സംസാരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹരി കല്ലിക്കാട്ടിനെ യോഗം ആദരിച്ചു. തുടർന്ന് സഭംഗങ്ങൾ വച്ചൊരുക്കിയ പിറന്നാൾ സദ്യയും ഉണ്ടായിരുന്നു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top