കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ക്ഷത്രിയസഭയുടെ ഭക്ഷ്യവിഭവ സ്റ്റാൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് ക്ഷത്രിയ ക്ഷേമസഭ ഇരിങ്ങാലക്കുട യൂണിറ്റ് വിവിധ തരം ഭക്ഷണ ഉത്പന്നങ്ങളുടെ സ്റ്റാൾ മഹാത്മാ ലൈബ്രറിക്ക് സമീപം ആരംഭിച്ചു. കടുമാങ്ങ, ചമ്മന്തിപൊടി, സാമ്പാർ പൊടി, രസപ്പൊടി, ദോശ പൊടി, അടമാങ്ങാ എന്നിവയാണ് ക്ഷത്രിയ സഭ കൂട്ടായ്മയുടെ ഭാഗമായി വിൽപനക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ഇരിങ്ങാലക്കുട ക്ഷത്രിയ സഭ പ്രസിഡന്റ് യദുനാഥ്, സെക്രട്ടറി രാജേന്ദ്ര വർമ്മ എന്നിവർ അറിയിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top