ഇ പി എഫ് പെൻഷൻ പദ്ധതി തുടരണം : പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : 2014 നു ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഇ പി എഫ് പെൻഷൻ ലഭിക്കുവാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. അടിസ്ഥാന ശബളം 15000 രൂപക്കുമുകളിൽ എത്തിച്ചു പെൻഷൻ നിഷേധിക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചീട്ടുള്ളത്. സുപ്രീം കോടതിയെ നോക്കുകുത്തിയാക്കികൊണ്ടാണ് ഇ പി എഫ് ഡി ഇത്തരം തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കുന്നത്. ഇത് പിൻവലിക്കണമെന്നും ഇ പി എഫ് പെൻഷൻ പദ്ധതി തുടരണമെന്നും ഇരിങ്ങാലക്കുട പ്രിയ ഹോട്ടൽ ഹാളിൽ ചേർന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്‍റ് എം എം ജമാലു, അദ്ധ്യക്ഷത വഹിച്ച യോഗം ഓൾ ഇന്ത്യ ഇ പി എഫ് ഫോറം തൃശൂർ ജില്ലാ ചെയർമാൻ പി.എൻ ഗോപാലൻ ഉദ്‌ഘാടനം ചെയ്തു. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.ഡി നാരായണൻ, വൈസ് പ്രസിഡന്‍റ് വർഗ്ഗിസ് പള്ളൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി രാധാകൃഷ്‌ണൻ നന്ദി പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top