കൂടൽമാണിക്യം നാലാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം നാലാം ഉത്സവ ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ ഇപ്പോൾ കാണാം. പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേറ്റി, മേള പ്രമാണം പെരുവനം കുട്ടൻ മാരാർ .

നാലാം ഉത്സവനാളിൽ വിശേഷാൽ പന്തലിൽ വൈകീട്ട് 5.30ന് മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം. തൻ്റെ ഓരോ പ്രകടനത്തിലും ആസ്വാദക ഹൃദയങ്ങളെ സ്പര്ശിക്കുവാനുള്ള ജന്മസിദ്ധി. നിരന്തരമായ സാധനയിലൂടെ ആർജിച്ചെടുത്ത നൃത്തശരീരത്തിൽ ഭാവപൂർണിമ തെളിയുന്ന സാത്വികാഭിനയസിദ്ധി. നൃത്തത്തിലും നൃത്യത്തിലും നാട്യത്തിലും ഒരുപോലെ തിളങ്ങുന്ന നർത്തകി. ഇന്ത്യൻ നൃത്ത രംഗത്ത് കേരളത്തിൽ നിന്നുള്ള ഭാവിയിലെ വാഗ്‌ദാനം.

തുടർന്ന് 7.30ന് വിദുഷി അദിതി കൈങ്കിണി ഉപാധ്യായ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനികച്ചേരി. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ആഗ്രാ ഘരാനയിലെ അതികായകനായിരുന്ന പണ്ഡിറ്റ് ദിനകർ കൈങ്കിണിയുടെ പുത്രിയും ശിഷ്യയും. ഹിന്ദുസ്ഥാനിയിലെ തുമ് രി വിഭാഗത്തിൽ ശ്രീമതി ശോഭ ഗുർത്തുവിൽനിന്നും പ്രത്യക പരിശീലനം. ധൈഷിണികമായി കലയെ സമീപിക്കുമ്പോഴും തൻ്റെ കല ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിൽ വ്യക്തമായ തന്റെ സാന്നിധ്യം തെളിയിച്ച കലാകാരി. ഗുരു എന്നനിലയിലും ഗായിക എന്ന നിലയിലും ഒരു പോലെ തിളങ്ങുന്ന ആധുനിക കാലത്തെ സംഗീത വിദുഷി. ഭാവാത്മകതയിലൂന്നിയ ആലാപനശൈലികൊണ്ട് ഓരോ അരങ്ങിലും ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്ന ഈ ഗായിക പാരമ്പര്യതയ്യിൽ കൈവിടാതെ നിൽക്കുന്ന കലാകാരി.

രാത്രി വിളക്കിനു ശേഷം പ്രഗത്ഭർ പങ്കെടുക്കുന്ന കഥകളി – കിർമീരവധം, നരകാസുരവധം

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top