‘നീഡ്സ് കരുണയും കരുതലും’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട :  നീഡ്സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികളുടെ ഭാഗമായി ‘നീഡ്സ്’ കരുണയും കരുതലും’ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യൻ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിർവഹിച്ചു. തുടർച്ചയായി എല്ലാ മാസവും ആദ്യ ശനിയാഴ്ച്ച നിർധന രോഗികൾക്ക് ചികിത്സാസഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ നീഡ്സ് പ്രസിഡന്‍റ് തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത ഹിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ആർ.ജയറാം, ഡോ.എസ്.ശ്രീകുമാർ ,സെക്രട്ടറിമാരായ ബോബി ജോസ്, എം.എൻ.തമ്പാൻ, ട്രഷറർ എസ് ബോസ്കുമാർ, കൺവീനർ കെ.പി.ദേവദാസ്, ജോയിന്‍റ് കൺവീനർ ഗുലാം മുഹമ്മദ്, പത്മശ്രി സുന്ദർ മേനോൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് നിർധനരായ രോഗികൾക്ക് ചികിത്സാസഹായം കൈമാറി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top