പുല്ലേപ്പാടം പാടശേഖരത്തിൽ കൊയ്ത്തുൽസവം

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പുല്ലേപ്പാടം പാടശേഖരത്തിലെ കൊയ്ത്തുൽസവം സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉത്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എസ്.സജീവൻ, എൻ.കെ.അരവിന്ദാക്ഷൻ, ആർ.കെ.ജയരാജ്, സി.എ.ജോണി എന്നിവർ സംസാരിച്ചു. പുഷ്പൻ മാടത്തിങ്കൽ സ്വാഗതവും, കെ.വി. പുഷ്പാംഗദൻ നന്ദിയും പറഞ്ഞു.
വർഷങ്ങളായി തരിശായി കിടന്നിരുന്ന നിലത്തിൽ കർഷക സംഘം പൂന്തോപ്പ് യൂണിറ്റാണു് കൃഷിയിറക്കിയത്.

Leave a comment

Top