ബി .വി.എം ട്രോഫി അഖില കേരള ഇലവൻസ് ഫ്ളഡ് ലെറ്റ് ടൂർണമെന്‍റ് കല്ലേറ്റുംകരയിൽ

കല്ലേറ്റുംകര : ബി .വി.എം ട്രോഫി അഖില കേരള ഇലവൻസ് ഫ്ളഡ് ലെറ്റ് ടൂർണമെന്‍റ് കല്ലേറ്റുംകരയിൽ ആരംഭിച്ചു . പെരുമ്പാവൂർ സി.ഐ ബൈജു പൌലോസ് ടൂർണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തു .ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൺ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ടൂർണ്ണമന്‍റ് കമ്മിറ്റി കൺവീനർ റോയി കോപ്പുളി സ്വാഗതവും ഫെനാൻസ് ജോയിന്റ് കൺവീനർ ബൈജു പനംകൂടൻ നന്ദിയും പറഞ്ഞു

ആദ്യ മത്സരത്തിൽ എഫ്.സി കേരള ഏകപക്ഷിയമായ ഒരു ഗോളിനു തൃശൂർ സെന്‍റ് തോമസ് അക്കാദിമിയെ തോൽപ്പിച്ചു സെമി ഫെനലിൽ കടന്നു . ബി.വി.എം ചാലഞ്ചർ ട്രോഫി അഖില കേരള ഇന്‍റർ സ്കൂൾ മത്സരത്തിൽ യൂണിയൻ എച്ച്.എസ്.എസ് അന്നനാട് വിജയിച്ചു. 24 ചൊവ്വാഴ്ച 6.00 നു ബി.വിഎം ട്രോഫി ചലഞ്ചർ ഇന്‍റർ സ്കൂൾ മത്സരത്തിൽ ബി.വി.എം എച്ച് എസ് കല്ലേറ്റുംകര നാഷണൽ സ്കൂൾ ഇരിങ്ങാലക്കുടയെ നേരിടും. 7:30ന് കോഴിക്കോട് ഫാറൂഖ് കോളേജ് ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളേജുമായി മത്സരിക്കും

കല്ലേറ്റുംകരയിൽ നടന്നു വരുന്ന ബി.വിഎം ട്രോഫി ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റിൽ ഇന്ന് എഫ് .സി കല്ലേറ്റുംകര എം ഡി കോളേജ് പഴഞ്ഞിയെ വൈകിട്ട് 8.00നു നേരിടും. ബി.വി.എം ട്രോഫി ഇന്‍റർ സ്കൂൾ ചലഞ്ചർ ട്രോഫി ടൂർണ്ണമെന്‍റിൽ 7 മണിക്ക് മാള സെന്‍റ്. ആന്‍റണീസ് എച്ച്.എസ്.എസ്, ബിവിഎം എച്ച് എസ് എസ് കല്പറമ്പിനെ നേരിടും

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top