പി കെ ചാത്തൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതിയകാലത്തെ ദളിത് ചിന്തകൾക്കും ഉണർവ്വുകൾക്കും പ്രചോദനവും ആവേശവുമാണ് ചാത്തൻ മാസ്റ്ററെന്ന് രാജിവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ഇൻ ചാർജ്ജ് വി. ആർ. അനൂപ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടംകുളം സമരഭൂമിയിൽ പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി ഐ (എം എൽ ) റെഡ് സ്റ്റാർ സംസ്ഥാന നേതാവ് രാജേഷ് അപ്പാട്ട്, അഡ്വ: പി.കെ.നാരായണൻ, എം എം കാർത്തികേയൻ, ഏ.കെ.ജയാനന്ദൻ എന്നിവർ സംസാരിച്ചു. പി.എൻ സുരൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വിജയൻ സ്വാഗതവും, അഡ്വ.സി കെ.ദാസൻ നന്ദിയും പറഞ്ഞു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top