പടിയൂരിലെ അക്രമങ്ങൾക്കു കാരണം പോലീസ് നിഷ്‌ക്രിയത്വം – യു ഡി എഫ്

പടിയൂർ : സി പി എം , ബി ജെ പി സംഘട്ടനങ്ങൾ തുടരുന്നതിനാൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ സമാധാനപരമായിരുന്ന ജനജീവിതം ദുസ്സഹമാവുകയാണെന്നും ക്രമസമാധാന ചുമതലയുള്ള കാട്ടൂർ പോലീസിന്‍റെ നിസ്സംഗതയാണ് കലാപങ്ങൾക്ക് കാരണമെന്നും യു ഡി എഫ് . എടതിരിഞ്ഞി മുതൽ മതിലകം വരെയുള്ള ഇലക്ട്രിക് പോസ്റ്റുകൾ ഒരു കൂട്ടർ ചുവപ്പും മറ്റൊരു കൂട്ടർ കറുപ്പും പൈന്റുകൾ അടിച്ച് കൈവശപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ ടാർ ചെയുന്ന റോഡുകളിൽ പടംവരക്കുന്നത് തല്ലിലെത്തുന്നതും നിത്യ സംഭവമായിരിക്കുന്നു.

ഇവിടെ ഒരുമിച്ച് ഭരണം നടത്തുന്ന കക്ഷികളുടെ യുവജനസംഘടനകളായ ഡി വൈ എഫ് ഐ യും എ ഐ വൈ എഫ് ഉം തമ്മിൽ പോലും പോസ്റ്റിലെഴുതുന്നതിനെ ചൊല്ലി തർക്കങ്ങളുണ്ടായി. പൊതു സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രചാരണ മാധ്യമങ്ങളാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി ലംഘിച്ച് സ്തൂപങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നു. ഈ മത്സരങ്ങൾ അടിപിടിയിലെത്തുന്നുവെന്നും, ഇതിന് രാഷ്ട്രീയ നേതാക്കൾ 10 ,16 വയസ്സായ കുട്ടികളെ പരിശീലനം നൽകി മദ്യപന്മാരാക്കി മാറ്റുന്നു എന്നത് വേദനാജനകമാണെന്നും യു ഡി എഫ് അംഗങ്ങൾ ആരോപിച്ചു. പോലീസ് ശക്തമായ് പ്രവർത്തിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും യു.ഡി.എഫ്. പാർലിമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടി, സി എം ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ടി.ഡി ദശോബ്, സുനന്ദ ഉണ്ണികൃഷ്‌ണൻ, ഉഷ രാമചന്ദ്രൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top