റോട്ടറി സെൻട്രൽ ക്ലബ്ബ് വിഷുകൈനീട്ടമായി സന്ധ്യക്ക് നിർമ്മിച്ചു നൽകിയ ഭവനം കൈമാറി

ഇരിങ്ങാലക്കുട : റോട്ടറി സെൻട്രൽ ക്ലബ്ബ് വിഷുകൈനീട്ടമായി കിഴുത്താണി സ്വദേശി കാട്ടൂർ വടക്കുംമുറി പരേതനായ ജയൻ ഭാര്യ സന്ധ്യക്ക് നിർമ്മിച്ചു നൽകിയ പുതിയ ഭവനത്തിന്‍റെ താക്കോൽദാന ചടങ്ങ് ഗ്രഹപ്രവേശ മുഹൂർത്തത്തിൽ റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ റോട്ടേറിയൻ മാധവ് ചന്ദ്രൻ നിർവ്വഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് പി.ടി. ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ഗവർണർ രാജേഷ് മേനോൻ, ജി.ജി.ആർ സച്ചിത്ത്, സെക്രട്ടറി രാജേഷ്‌കുമാർ, ജി.ജി.ആർ ഇലക്ട്, എ.ഡി ഫ്രാൻസിസ്, പി.ആർ ഒ ഷാജു ജോർജ്ജ്, ടി.പി സെബാസ്റ്റ്യൻ, എം.കെ മോഹനൻ, ഫ്രാൻസിസ് കോക്കാട്ട് ടി.ജെ പ്രിൻസ്, ഹരികുമാർ, സി.ജെ സെബാസ്റ്റ്യൻ, അഡ്വ രമേശ് കൂട്ടാല എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top