ഇരിങ്ങാലക്കുടക്ക് വിഷുക്കൈനീട്ടവുമായി നവീകരിച്ച മാസ്സ് മൂവീസ് വിഷുദിനത്തിൽ പ്രദർശനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ആധുനിക 3D സാങ്കേതികതയും 2.7 സിൽവർ സ്ക്രീനും 34000 ലൂമിനസോടുകൂടിയ തൃശൂർ ജില്ലയിലെ പ്രഥമ അൾട്രാ എച്ച്.ഡി 4K ദൃശ്യ വിസ്മയമായി പുതുക്കിപ്പണിത മാസ് മൂവീസ് മൾട്ടീപ്ലക്‌സ്‌ ഏപ്രിൽ 15 ഞായറാഴ്ച വിഷുദിനത്തിൽ രാവിലെ 11:30 ന് സ്‌ക്രീൻ 1-ൽ ഉദ്ഘാടന ചിത്രമായ പഞ്ചവർണതത്തയുടെയും 12 മണിക്ക് സ്‌ക്രീൻ 2-ൽ സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെയും പ്രദർശനത്തോടെ പ്രവർത്തനം ആരംഭിക്കുന്നു.

ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് സൗകര്യം masmovieclub .com ൽ ഒരിക്കിയിട്ടുണ്ട്. കൂടുതൽ പാർക്കിംഗ് സൗകര്യം ഇപ്പോൾ ഇവിടെയുണ്ട്. സ്‌ക്രീൻ 1-ൽ പ്രദർശന സമയങ്ങൾ രാവിലെ 11:30 , 3 മണി, 6:15 , രാത്രി 9:30 . സ്‌ക്രീൻ 2-ൽ പ്രദർശന സമയങ്ങൾ 12 മണി, 3:30, 6:30 , രാത്രി 9:45 എന്നിവയാണ്. ഡോൾബി അറ്റ്മോസ് സാങ്കേതികത, അമേരിക്കൻ ശബ്ദ രാജാവായ ക്ലിപ്സ് സിനിമ സ്പീക്കർ സംവിധാനം എന്നിവയും തൃശ്ശൂരിൽ ആദ്യമാണ്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top