ആനന്ദപുരം പള്ളിയിൽ ഗ്രേയ്സ് ഫെസ്റ്റിന് തുടക്കമായി

ആനന്ദപുരം : ചെറുപുഷ്പം ദേവാലയത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പ് ‘ഗ്രേയ്സ് ഫെസ്റ്റ് ‘ ആരംഭിച്ചു. വികാരി ഫാ.ആൻഡ്രൂസ് ചെതലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ജോബി കണ്ണംമഠത്തി അധ്യക്ഷത വഹിച്ചു. ദൈവപരിപാലന സഭ അസി. ഡെലിഗേറ്റ് സുപ്പീരിയർ മദർ മേരി റാഫേൽ, കൈക്കാരൻ പോൾ ഇല്ലിക്കൽ, പ്രധാനധ്യാപിക ജോളി ജോയി മംഗലത്ത്, ജോസഫ് കാളൻ, ഡേവിസ് പഴയാറ്റിൽ എന്നിവർ സംസാരിച്ചു. സിസ്റ്റർ ഗ്ലോറിയ, സിസ്റ്റർ ഐറിൻ മരിയ, സിസ്റ്റർ വിനയ, സിസ്റ്റർ നവ്യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഡിഡിപി സിസ്റ്റേഴ്സാണ് ഗ്രേയ്സ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top