ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിൽ “വീൽ കെയർ” പദ്ധതിയുടെ ഉദ്‌ഘാടനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഏപ്രിൽ 13ന് രാവിലെ 9 മണിക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തിരഞ്ഞെടുത്ത ഗവൺമെന്‍റ് ആശുപത്രികൾ, പാലിയേറ്റിവ് കെയറുകൾ എന്നിവ വഴി പാവപെട്ട രോഗികൾക്ക് വീൽചെയറുകൾ നിർമ്മിച്ചു നൽകുന്നു. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വീൽചെയറുകളുടെ വിതരണോദ്‌ഘാടനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു. തദവസരത്തിൽ എൻജിനിയറിംഗ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. തൃശൂർ എം പി സി.എൻ ജയദേവൻ, ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ, നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top