‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2015ലെ മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 13 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. പിതാവിന്‍റെ മരണത്തിന് ശേഷം അമ്മയോടൊപ്പം പൂനെയിൽ നിന്ന് കടൽത്തീര ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന 11 വയസ്സുകാരൻ പുതിയ സ്കൂളിനോടും ചങ്ങാതിമാരോടും ചുറ്റുപാടുകളോടും ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. അവിനാശ് അരുൺ സംവിധാനം ചെയ്ത ചിത്രം 64-ാംമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പുരസ്കാരം നേടിയിരുന്നു. സമയം 107 മിനിറ്റ് .ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top