ഹയർ സെക്കണ്ടറി അധ്യാപകർ മൂല്യനിർണ്ണയ 11ന് ക്യാമ്പ് ബഹിഷ്കരിക്കും

ഇരിങ്ങാലക്കുട : ഹയർ സെക്കണ്ടറി വകുപ്പിനെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 11ന് ബഹിഷ്കരിക്കും. ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളായ AHSTA, HSSTA, KAHSTA, KHSTU എന്നീ സംഘടനകളുടെ ഫെഡറേഷന്റെ നേതൃത്യത്തിലാണ് ബഹിഷ്കരണം. ഹയർ സെക്കണ്ടറിയുടെ നിലവാരത്തകർച്ചയ്ക്കും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും ലയനം കാരണമാകുമെന്നും സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

സമസ്ത മേഖലകളിലും അധികാര വികേന്ദ്രിക ര ണ ത്തിന് വാദിക്കുന്നവർ ഇവിടെ അധികാര കേന്ദ്രികരണം നടത്തുന്നത് ഇരട്ടത്താപ്പാണ് .ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ നടന്ന പ്രതിക്ഷേധ കൺവെൻഷൻ AHSTA സംസ്ഥാന സെക്രട്ടറി കെ.എ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. HSSTA സംസ്ഥാന പ്രതിനിധി ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. AHSTA ജില്ല ജനറൽ സെക്രട്ടറി കെ.പി ലിയോ, ജോ. സെക്രട്ടറി ജോൺ പി വൈ, വൈസ് പ്രസിഡണ്ട് ഷാജു കെ.ഡേവീസ്, ഷിജു വി.കെ.ജിന്നി സി.ഡി, ബെ ജിൻ പ്രിൻസ് ഡൊമിനിക് സാവിയോ തുടങ്ങിയവർ പ്രസംഗിച്ചു

Leave a comment

930total visits,3visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top