അപകടാവസ്ഥയിലായ കുട്ടംകുളത്തിന്‍റെ മതിൽ ഉത്സവകാലത്ത് സുരക്ഷാഭീഷണി ഉയർത്തുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അപകടാവസ്ഥയിലായ കുട്ടംകുളത്തിന്‍റെ മതിൽ സുരക്ഷഭീഷണി ഉയർത്തുന്നു. ക്ഷേത്രോത്സവത്തിനു ആയിരക്കണക്കിന് ഭക്തജനങ്ങൾ നടന്നു പോകുന്ന പ്രധാന വഴിയിൽ 100 മീറ്ററോളം റോഡിനോട് ചേർന്ന് നടപാതക്കരികിൽ അപകടകരമാം വിധം ചരിഞ്ഞു നിൽക്കുകയാണ് മതിൽ. വഴിയോര കച്ചവടക്കാരുടെ തിരക്കും അതോടൊപ്പം കുളം കാണുവാനായി മതിലിൽ ചാരി നോക്കുന്നതും അപകടത്തിന് സാധ്യത വർദ്ധിപ്പിക്കും.

10 വർഷത്തിലധികമായി മതിൽ അപകടാവസ്ഥയിലാണ്. കുട്ടംകുളം റോഡ് വഴി ഭാര വാഹനങ്ങൾ അനുവദിക്കാൻ പാടില്ലെന്ന് ദേവസ്വം അക്കാലത്ത് പറഞ്ഞിരുന്നു. പോയ വർഷങ്ങളിൽ മതിൽ അപകടാവസ്ഥയിലാണെന്നു കാണിച്ച് പേരിനു ഒരു കയർ കെട്ടുക മാത്രമാണ് ദേവസ്വം ചെയ്തു പോന്നിരുന്നത്. ഉത്സവനാളുകൾ വളരെയടുത്തിട്ടും ഇത്തവണ അപകടത്തിലായ മതിലിനു സമീപം സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വംഇതുവരെ കൈകൊണ്ടിട്ടില്ല

Leave a comment

  • 23
  •  
  •  
  •  
  •  
  •  
  •  
  •  
Top