അടിയന്തിര കൗൺസിലിൽ അടിയന്തിര വിഷയം ഏതെന്നതിനെക്കുറിച്ച് തർക്കം

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച നഗരസഭാ വിളിച്ചു ചേർത്ത അടിയന്തിര കൗൺസിൽ യോഗത്തിൽ അജണ്ടക്ക് പുറമെ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യണമോ എന്നതിനെ കുറിച്ച്ഭരണ പ്രതിപക്ഷ തർക്കം. ജനകീയാസൂത്രണകരടു പദ്ധതിരേഖ കൗൺസിൽ പരിഗണനക്കി വരുന്നതിനുള്ള ഏക അജണ്ടക്ക് വേണ്ടിയാണ് അടിയന്തിര കൗൺസിൽ വിളിച്ചത്.

കൗൺസിൽ ആരംഭിക്കുന്നതിനു മുൻപ് കോൺഗ്രസ്സ് കൗൺസിലർ സുജ സജീവ്കുമാർ തന്‍റെ വാർഡിൽ ലൈറ്റ് കത്തുന്നില്ലെന്നതിനെകുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇതിനേക്കാൾ പ്രാധാന്യമുള്ള വിഷയം പലതും സംസാരിക്കാനുണ്ടെന്നും അത് അനുവദിക്കണമെന്നും ചെയർപേഴ്‌സണോട് ഇടതുപക്ഷാംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. അടിയന്തിര കൗൺസിലിൽ അജണ്ടക്ക് പുറമെ ഇനി മുതൽ മറ്റു ചർച്ചകൾ അനുവദിക്കാൻ പറ്റില്ലെന്ന തീരുമാനം ഭരണ പ്രതിപക്ഷാംഗങ്ങൾ എടുക്കണമെന്നും ചെയർപേഴ്സൺ പറയുകയുണ്ടായി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top