അവിട്ടത്തൂർ സ്കൂളിൽ പെൺകുട്ടികൾക്കായുള്ള ഫുട്‍ബോൾ പരിശീലന ക്യാമ്പ്

അവിട്ടത്തൂർ : എൽ ബി എസ് എം ഹയർ സെക്കന്‍ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുവേണ്ടി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരതിലകൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ബെന്നി വിൻസന്‍റ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.കെ. വിനയൻ, ജയശ്രീ അനിൽകുമാർ, പ്രിൻസിപ്പൽ ഡോ. എ.വി രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, എ സി സുരേഷ്, കെ.കെ കൃഷ്‌ണൻ നമ്പൂതിരി, ആൽഡ്രിൻ ജെയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, ഡി.ഹസിത, അനഘ എന്നിവർ സന്നിഹിതരായിരുന്നു. രണ്ടു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്‍റെ പരിശീലകൻ റിട്ടയേർഡ് പോലീസ് ഓഫീസർ തോമസ് കാട്ടൂക്കാരൻ

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top