കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം

ഇരിങ്ങാലക്കുട : ചിരപുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ 5 ന് കൊടിയേറി ഏപ്രിൽ 10 ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. ഏപ്രിൽ 5 ന് വൈകുന്നേരം 6 മണിക്ക് ഉത്സവവിളംബര ഘോഷ യാത്ര കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും മേളം താലം എന്നിവയോടെ ആരംഭിച്ചു ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നു. 8:15 ന് കൊടിയേറ്റ് തുടർന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ ഏപ്രിൽ 6 ന് രാവിലെ 8 ന് ശീവേലി 10:30 ന് നവകം ,പഞ്ചഗവ്യം , അഭിഷേകം വൈകിട്ട് 6 മണിക്ക് നൃത്യ നൃത്യങ്ങൾ, രാത്രി 8 ന് നാട്യ വസന്തം  ഇന്ത്യൻ ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഷോ. 8:30 ന് കൊടിപുറത്ത് വിളക്ക്‌.

മൂന്നാം ഉത്സവം ഏപ്രിൽ 7ന്.  രാവിലെ 8 മണിക്ക് ശീവേലി, വൈകിട്ട് 6:30 ന് കൊച്ചിൻ ഹീറോസിന്‍റെ ഗാനമേള. ഏപ്രിൽ 8ന് രാവിലെ 8 മണിക്ക് ഉത്സവബലി, 8:30 ന് ഉത്സവ ബലി ദർശനം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5ന് കാഴ്ചശീവേലീ, 6:30ന് കലാസന്ധ്യ, 7:30 ന് മേജർ സെറ്റ് കഥകളി -കഥ നരസിംഹാവതാരം, തുടർന്ന് വലിയ വിളക്ക് . ഏപ്രിൽ 9ന് രാവിലെ 8 മണിക്ക് ശീവേലി, സന്ധ്യക്ക്‌ 6ന് നൃത്തനൃത്യങ്ങൾ, 7:45ന് കലാസന്ധ്യ, രാത്രി 9ന് പള്ളിവേട്ട എഴുന്നള്ളിപ്പ് , 9:15 ന് പഞ്ച വാദ്യം. തുടർന്ന് പാണ്ടിമേളം . ഏപ്രിൽ 10 ന് രാവിലെ 7:30 ന് ആറാട്ടെഴുന്നള്ളിപ്പ് , തുടർന്ന് കൊടിക്കൽ പറ, ആറാട്ട് കഞ്ഞി ,കൊടിയിറക്കൽ

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
Top