മുന്നോക്ക സമുദായ ഐക്യമുന്നണി ഇരിങ്ങാലക്കുടയിൽ പൊതുയോഗം ചേർന്നു

ഇരിങ്ങാലക്കുട : മുന്നോക്ക സമുദായ ഐക്യമുന്നണിയുടെ ഇരിങ്ങാലക്കുട യുണിറ്റ് പൊതുയോഗം എൻ എസ് എസ് കരയോഗ മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പിന്‍റെ അദ്ധ്യക്ഷതയിൽ കൂടി. 32 അംഗങ്ങൾ പങ്കെടുത്തു.  സിൻഹു കമ്മീഷൻ റിപ്പോർട്ടും സാമ്പത്തിക സംവരണവും, സമുന്നതിയുടെ സ്കോളർഷിപ്പ് ക്രിമിലയർ പരിധി രണ്ടുലക്ഷത്തിൽ നിന്നും ഉയർത്തി ന്യൂനപക്ഷത്തിന്‍റെ ക്രിമിലയർ പരിധി നിശ്ചയിക്കണമെന്നും, മെറിറ്റടിസ്ഥാനത്തിൽ വിദ്യാഭ്യാസവും, തൊഴിലും പ്രമോഷനും നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വിധവകൾക്കും മറ്റു പെൻഷനുകൾ ഇല്ലാത്തവർക്കും ഭവന നിർമ്മാണത്തിനും, പെൻഷനും അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി സോമനാഥവാര്യർ, സേതുമാധവൻ, ടി.കെ വെങ്കിടേശ്വരൻ, ജില്ലാ പ്രസിഡന്റ് ഭാസ്കര വാര്യർ, കെ.വി ഗോവിന്ദവാര്യർ, അജിത്ത്കുമാർ, രാജിഭാസ്കരൻ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മുന്നോക്ക സമുദായ ഐക്യമുന്നണി യുടെ സ്വാതന്ത്ര സ്ഥാനാർഥി .ടി. കെ.സോമനാഥ വാര്യർ സംസാരിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top