പൊറത്തിശ്ശേരി മഹാത്മാ സ്കൂളിന് നല്ല പാഠം പുരസ്ക്കാരം

പൊറത്തിശ്ശേരി : നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി പൊറത്തിശ്ശേരി മഹാത്മാ എൽ. പി ആൻഡ് യു പി സ്കൂൾ രണ്ടാം സ്ഥാനത്തിനർഹമായ്. ജലസംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രചാരണങ്ങൾ, ജൈവ കൃഷി പ്രോത്സാഹനം, ശലഭോദ്യാനം, വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനം, ആരോഗ്യ ബോധവത്കരണം, ഊർജ്ജസംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഇടപെടലുകൾ , മഹാത്മാ റേഡിയോ, മാലിന്യ സംസ്കരണത്തിന് വേണ്ടിയുള്ള വേറിട്ട പ്രവർത്തനങ്ങൾ, മരങ്ങളെ അടുത്തറിയാൻ വേണ്ടി നടത്തിയ പദ്ധതി, തുടങ്ങിയ മാതൃക പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം ലഭിച്ചത്. മികച്ച നല്ല പാഠം അദ്ധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്‌കാരം ഈ സ്കൂളിലെ എൻ.പി രജനി, എ.ജി അനിൽകുമാർ എന്നിവർക്ക് ലഭിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top