തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ വേണുജിയുടെ നവരസ സാധന

ഇരിങ്ങാലക്കുട : ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയൊട്ടുക്ക് സംഘടിപ്പിച്ചു വരുന്ന തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ ഭാഗമായി ഭോപ്പാലിലെ ഭാരത് ഭവനില്‍ നടന്ന സമ്മേളനത്തിൽ കൂടിയാട്ടം ആചാര്യന്‍ വേണുജി നവരസ സാധനയെ കുറിച്ച് സോദാഹരണ പ്രഭാഷണം നടത്തി. നവരസങ്ങളും പഞ്ചേന്ദ്രിയങ്ങളുമായിട്ടുള്ള ബന്ധവും സ്ഥായീഭാവങ്ങളുടെ ലോകധര്‍മ്മിയായിട്ടുള്ള  വ്യഭിചാരീഭാവങ്ങളുമാണ് വേണുജി വിശദീകരിച്ചത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കമലേഷ് ദത്ത ത്രിപാഡി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രശസ്ത നാട്യനിരൂപകന്‍ സുനില്‍ കോത്താരി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രശസ്ത നാട്യാചാര്യര്‍ റീത്ത ഗാംഗുലി, അലോക് ചാറ്റര്‍ജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top