പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട : പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ സി അച്ച്യുതമേനോൻ ഹാളിൽ മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി.കെ.സുധീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ പുതിയ തൊഴിലാളി വിരുദ്ധ നിയമവും , മോട്ടോർ പരിഷ്ക്കാര നിയമങ്ങളും നടപ്പിലാക്കുന്നതുമൂലം മോട്ടോർ മേഖലയിൽ പണിയെടുത്ത് ഉപജീവന മാർഗ്ഗം തേടുന്ന ലക്ഷകണക്കിന് തൊഴിലാളികളേയും കുടുംബത്തേയും കാര്യമായി ബാധിക്കുന്നുവെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി കൂടി വരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഇന്ത്യയാക്കാൻ പ്രചരണം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ തൊഴിലാളികൾ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷീദ് കാറളം അദ്ധ്യക്ഷനായിരുന്നു. കെ.വി.രാമകൃഷ്ണൻ, കെ.നന്ദനൻ, കെ.എസ് പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ഭാരവാഹികളായി റഷീദ് കാറളം(പ്രസിഡണ്ട്), ബിനോയ് വി.ട്ടി(സെക്രട്ടറി) എന്നി പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ടി.കെ സുരേഷ് സ്വാഗതവും ബിനോയ് വി.ട്ടി നന്ദിയും പറഞ്ഞു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top