ചേലൂർ റോഡിനു സമീപം സംസ്ഥാന പാതയിൽ കക്കൂസ് മാലിന്യം തള്ളുന്നു

ഇരിങ്ങാലക്കുട : കെ.എസ് പാർക്കിനു സമീപം സംസ്ഥാന പാതയിൽ റോഡരികിലെ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു. രാത്രിയുടെ മറവിലാണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം ഇതിലൂടെയുള്ള യാത്ര ദുസ്സഹമാണ്. മാലിന്യം ജനവാസ കേന്ദ്രങ്ങളില്‍ തള്ളുന്നത് പതിവാകുമ്പോഴും അധികാരികളും പൊലീസും ഇടപെടാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. ഈ മേഖലയിൽ രാത്രിയുടെ മറവി ൽ മാലിന്യം തള്ളാനെത്തിയ വാഹനം റോഡരികിൽ താണുപോയതിനാൽ പോകാൻ കഴിയാതെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top