വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം വേഗത്തിലാക്കണം – റവന്യൂ സ്റ്റാഫ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : വില്ലേജ് ഓഫീസുകളിലെ കാലപ്പഴക്കത്താല്‍ നശിച്ചുപോയ അടിസ്ഥാന ഭൂവിവരങ്ങള്‍ ലഭ്യമാക്കി കമ്പ്യൂട്ടര്‍ വല്‍ക്കരണം വേഗത്തി ലാക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌ മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അടിസ്ഥാന ഭൂവിവരങ്ങളും കൈവശക്കാരുടെ വിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ത്ത് ഭൂനികുതി പോക്കുവരവ് എന്നിവ ഓണ്‍ലൈനാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ പല വില്ലേജുകളിലും അടിസ്ഥാന ഭൂവിവരങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കാത്ത സ്ഥിതിയുണ്ട്.കാലപ്പഴക്കത്താല്‍ നശിച്ചുപോയതാണ് കാരണം. അടിസ്ഥാന ഭൂ വിവരങ്ങള്‍ പുര്‍ണ്ണമായും ലഭിക്കാത്തതിനാല്‍ മുഴുവന്‍ ഭൂമി കൈവശക്കാരുടെയും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കാനാകാത്തത് പ്രഖ്യാപിത ഓണ്‍ലൈന്‍ ഭൂനികുതി പോക്കുവരവ് സേവനങ്ങള്‍ നടപ്പാക്കുന്നതിതിന് താല്‍ക്കാലിക തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനീഷ് ചാലിശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ടി.ജെ സാജു അദ്ധ്യക്ഷനായിരുന്നു. വി.അജിത്കുമാര്‍, ടി.ആര്‍.രജീഷ്,പി.എന്‍.പ്രേമന്‍, കെ.പി.രാജേഷ്,കെ.ജെ.ക്ലീറ്റസ്,എ.എം.നൗഷാദ്, ഇ.ജി.റാണി,കെ.കെ.സിന്ധ്യ,പി.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.ജെ.സാജു (പ്രസിഡണ്ട്), ഇ.ജി.റാണി(വൈ.പ്രസിഡണ്ട്), വി.അജിത്കുമാര്‍(സെക്രട്ടറി), ടി.ആര്‍.രജീഷ്(ജോയിന്റ് സെക്രട്ടറി), പി.എന്‍.പ്രേമന്‍(ട്രഷറര്‍) എന്നിവരുള്‍പ്പെട്ട ഒന്‍പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top