ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : 9 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലുമായ് പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ (G .K .P .A ) വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മുകുന്ദപുരം താലൂക് കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും മാർച്ച് 18ന്ഞായറാഴ്ച്ച ഉച്ചക്ക് 2:30 ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ (സുഗതൻ നഗർ ) സംഘടിപ്പിക്കുന്നു. ഈ പ്രവാസി – മുൻ പ്രവാസി കൂട്ടായ്മയുടെ യോഗം സംസ്ഥാന സെക്രട്ടറി ഡോ. എസ്. സോമൻ ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ നോർക്കയെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെ കുറിച്ചും വിശദീകരണം നൽകുന്നു. ഈ അവസരത്തിൽ അവധിയിൽ ഉള്ള പ്രവാസികളും നാട്ടിലുള്ള ബന്ധുക്കളും മുൻ പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയുന്ന , ചെയ്തിരുന്ന താലൂക്ക് പരിധിയിലെ എല്ലാവരും പങ്കെടുക്കണമെന്ന് മുകുന്ദപുരം, താലൂക്ക് കമ്മിറ്റി കോർഡിനേറ്റർ കണ്ണൻ തണ്ടാശ്ശേരി (സെക്രട്ടറി, ജുബൈൽ ഏരിയ) സ്വാഗത സംഘം കൺവീനർ ജോഷി ജോണി എന്നിവർ അറിയിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top