ചതയദിനത്തിൽ ഗുരുദേവകൂട്ടായ്മയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണം

ഇരിങ്ങാലക്കുട : ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചതയ ദിനത്തിൽ നടത്തിവരുന്ന കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഈ ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികളായ കൺവീനർ വിജയൻ എളയേടത്ത്, സെക്രട്ടറി സി.സി മോഹൻലാൽ, പ്രസിഡന്റ് സുഗതൻ കല്ലിങ്ങപ്പുറം ട്രഷറർ മോഹനൻ മഠത്തിക്കര, ബാലൻ അമ്പാടത്ത്, ബാലൻ പെരിങ്ങനം, കൗൺസിലർ സോണിയ ഗിരി, വിശ്വനാഥൻ പടിഞ്ഞാറൂട്ട്, ശിവരാമൻ മേലിക, അജയൻ തേറാട്ടിൽ, നിഖിൽ മഠത്തിക്കര, ഭാസി വെളിയത്ത്, അന്തരിച്ച അനന്തത്തു പറമ്പിൽ പാപ്പു മകൻ സത്യന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top