സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ ദ തീയറി ഓഫ് ഏവരിതിങ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 16 ന് സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : ശാസ്ത്ര പ്രതിഭ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി ബ്രിട്ടീഷ് സംവിധായകൻ ജെയിംസ് മാർഷ് സംവിധാനം ചെയ്ത ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 16 വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ഹോക്കിങ്ങിന്‍റെ മുൻ ഭാര്യ ജെയ്ൻ രചിച്ച ‘ട്രാവലിങ്ങ് ടു ഇൻഫിനിറ്റി മൈ ലൈഫ് വിത്ത് സ്റ്റീഫൻ ‘ എന്ന പുസ്തകത്തെ ആധാരമാക്കി 2014 ൽ നിർമ്മിച്ച ചിത്രം നാല് അക്കാദമി നോമിനേഷുകളും പത്ത് ബാഫ്റ്റ നോമിനേഷനുകളും നാല് ഗോൾഡൻ ഗ്ളോബ് അവാർഡ് നോമിനേഷുകളും നേടി. ഹോക്കിങ്ങിന്റെ വേഷം അവതരിപ്പിച്ച നടൻ എഡ്ഡി റെഡ് മൈൻ 2014ലെ അക്കാദമി അവാർഡും നേടി.സമയം 123 മിനിട്ടുള്ള ഈ ഫിലിം, സൊസൈറ്റിയുടെ 25-ാം മത് ചിത്രം കൂടിയാണ്. പ്രവേശനം സൗജന്യം.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top