സി.പി.ഐ (എം) പൊതുസമ്മേളനം നടന്നു

മാപ്രാണം : സി.പി.ഐ(എം) പൊറത്തിശ്ശേരി സൗത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ബഹുജന റാലിയും, ചുവപ്പു സേനാ മാർച്ചും നടന്നു. കാട്ടുങ്ങച്ചിറയിൽ നിന്നാരംഭിച്ച റാലി മാപ്രാണം സെന്ററിൽ സമാപിച്ചു.തുടർന്നു ചേർന്ന പൊതുസമ്മേളനം സി.പി.ഐ(എം) ജില്ലാകമ്മിറ്റിയംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു. ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.കെ.ചന്ദ്രൻ, ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, വി.എ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.ബി.രാജു സ്വാഗതവും, കെ.ജെ.ജോൺസൺ നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top