കുടിവെള്ളത്തിനായി എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

ഇരിങ്ങാലക്കുട : കുടിവെള്ള ക്ഷാമം അതിരൂക്ഷമായ കാട്ടൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ക്കായി 2012 ല്‍ പ്രഖ്യാപിച്ച സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചും എംഎല്‍എയുടെ മെല്ലേപ്പോക്ക് നയം അവസാനിപ്പിക്കണം എന്നാവശ്യപെട്ടും ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൊഫ.കെ.യു.അരുണന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

2012 ല്‍ നബാര്‍ഡിന്‍െ സഹായത്തോടെ 40 കോടി ചെലവഴിച്ച് ആരംഭിച്ച പദ്ധതിയാണ് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പദ്ധതിക്കാവശ്യമായ പൈപ്പിടല്‍ 95 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. കാറളം പഞ്ചായത്തില്‍ കാട്ടൂര്‍ റോഡില്‍ 482 മീറ്റര്‍ മാത്രമാണ് പൈപ്പിടാനുള്ളത്. എന്നാല്‍ എല്‍ഡിഎഫ് ജയിച്ചാല്‍ 6 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എയുടെയും എല്‍ഡിഎഫിന്റെയും അനാസ്ഥമൂലം രണ്ടുവര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

വേനൽ കടുത്തതോടെ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. അതിനാല്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചന്തക്കുന്നിലുള്ള ജലഅതോറിറ്റി ഓഫിസിനുമുമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആല്‍ത്തറയ്ക്കല്‍ വച്ച് പോലീസ് തടഞ്ഞു. ബിജെപി മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി.വേണുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സുനില്‍ ഇല്ലിക്കല്‍, സുരേഷ് കുഞ്ഞന്‍, എം.ഗീരിഷ്, മോര്‍ച്ച ഭാരവാഹികളായ കെ.പി.വിഷ്ണു, അഖിലാഷ് വിശ്വനാഥന്‍, ബിജുവര്‍ഗീസ്, സണ്ണി കവലക്കാട്ട്, സുധ അജിത്ത്, സരിത വിനോദ്, ജയന്‍ കാട്ടൂര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

Leave a comment

253total visits,2visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top