വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം നടത്തി

ഇരിങ്ങാലക്കുട : 2017 – 2018 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭയിലെ 10-ാം ക്ലാസ്സിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു സൈക്കിളുകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സി വർഗ്ഗിസ്, ക്ഷേമ കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, ആരോഗ്യകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്‌ദുൾ ബഷീർ, പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വത്സല ശശി, കൗൺസിലർമാരായ സോണിയ ഗിരി, പി.വി ശിവകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഷാജു സ്വാഗതവും നഗരസഭാ സെക്രട്ടറി ഒ.എൻ. അജിത്ത് നന്ദിയു പറഞ്ഞു. പട്ടികജാതി വികസന ഓഫീസർ ടി ആർ ഷാബു പദ്ധതി വിശദീകരണം നടത്തി

Leave a comment

195total visits,3visits today

  • 1
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top