സമഗ്ര കുടിവെള്ള പദ്ധതി : എം എൽ എ യുടേത് വഞ്ചനാപരമായ സമീപനം. കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂരിലെ പോലെ പടിയൂർ, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റർ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ കാര്യത്തിൽ എം എൽ എ വഞ്ചനാപരമായ നയമാണ് പുലർത്തുന്നതെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുൻ എം എൽ എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായാണ് നബാർഡിൽ നിന്നും ഇതിനായുള്ള 40 കോടി രൂപ അനുവദിച്ചത്. മുൻ എം എൽ എ യുടെ കാലഘട്ടത്തിൽ തന്നെ കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലായിരുന്നു. കാറളം, പടിയൂർ പഞ്ചായത്തുകളിൽ പൈപ്പിടൽ ചിലർ തടസപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ 2016ൽ തന്നെ പണി പൂർത്തീകരിച്ചേനെ എന്ന് പത്രക്കുറിപ്പിൽ പറയുന്നു.

കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ ഇൻടെക് വെൽ നിർമ്മാണം പൂർത്തിയാക്കി. പ്രതിദിനം 91 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ശുദ്ധീകരണശാലയുടെ നിർമ്മാണം കാറളത്ത് പൂർത്തിയാക്കി. പടിയൂർ പോത്താനിയിലും പൂമംഗലം കൽപറമ്പിലും ജലസംഭരണികളുടെ നിർമാണം കഴിഞ്ഞു. കാറളത്തെ ജലസംഭരണിയുടെ പണി അവസാന ഘട്ടത്തിലായിരുന്നു. റോ വാട്ടർ.ക്ലിയർ വാട്ടർ പമ്പുസെറ്റുകൾ സ്ഥാപിച്ചു. വിതരണ ശൃംഖല 99 ശതമാനവും പൂർത്തിയായിരുന്നു. ഏതാനും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമെ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. രണ്ട് വർഷ മായിട്ടും അതിന് പോലും സാധിക്കാതിരുന്നത് അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പദ്ധതി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച 10 ന് സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തും. യോഗത്തിൽ പ്രസിഡൻറ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ, ടി.കെ.വർഗീസ്, പി.ടി.ജോർജ്, ബിജു ആന്റണി, മിനി മോഹൻദാസ്, ശിവരാമൻ എടത്തിരിഞ്ഞി എന്നിവർ പ്രസംഗിച്ചു.

Leave a comment

406total visits,3visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top