കടുത്ത വേനലിലും കാനകളിൽ വെള്ളം നിറഞ്ഞൊഴുകുന്നു : പക്ഷെ വരുന്നത് കുടിവെള്ള പൈപ്പ് പൊട്ടി

ഇരിങ്ങാലക്കുട : അസഹനീയ വേനൽ ചൂടിൽ കണ്ണിനു കുളിർമയേകി ഇരിങ്ങാലക്കുട പുറ്റിങ്ങൽ, മൈനർ സെമിനാരി റോഡരികിലെ കാനകളിൽ തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകുന്നത് കണ്ട് ജനം അന്ധാളിക്കുന്നു. സമീപത്തെ പാടങ്ങളിലും ഇറിഗേഷൻ തോടുകളിൽ പോലും വെള്ളമില്ലാത്തപ്പോൾ ഇതെങ്ങനെ സംഭവിക്കുന്നു എന്നായി . 24-ാം വാർഡിൽ തൊഴിലുറപ്പുക്കാർ കാന വൃത്തിയാക്കാൻ കൗൺസിലർ ശ്രീജ സുരേഷിനൊപ്പം എത്തിയപ്പോഴാണ് ഈ കാഴ്ച്ച കാണുന്നത്.

അന്വേഷിച്ചപ്പോൾ പലയിടത്തും നിന്നായി കുടി വെള്ള പൈപ്പ് പൊട്ടി കാനയിലൂടെ ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിനം പ്രതി പാഴായിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്. ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഇതിനു മുൻപും വിവരം അറിയിച്ചീട്ടും പ്രയോജനമുണ്ടായില്ലെന്ന് കൗൺസിലർ പറഞ്ഞു. എന്നാൽ ലീക്കേയ്ജ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അറ്റകുറ്റ പണികൾ ഉടൻ നടത്തുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a comment

972total visits,6visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top