വിനയൻ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രാമകൃഷ്‌ണൻ മകൻ, 48 വയസ്സ്, രമേശ്, 6 7 പ്രതികളായ ആളൂർ പുതുശ്ശേരി ദേവസ്സിക്കുട്ടി മകൻ 43 വയസ്സ്, ആന്‍റു, കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി ഔസേപ്പ് മകൻ, 43 വയസ്സ്, സെബി എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ശിക്ഷ വിധിച്ചു.

2003 ഡെപ്റ്റംബർ 3-ാംതിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട വിനയന്‍റെ അയൽവാസിയായ കൊന്നക്കുഴി i രാജനുമായുള്ള മുൻവൈരാഗ്യമൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കേസിലെ 1-ാം പ്രതി രമേഷ് ബൈക്കിൽ പോകുകയായിരുന്ന വിനയനെയും സുഹൃത്ത് മുജീബിനെയും ടെമ്പോ ഓടിച്ച് മനഃപൂർവം ഇടിച്ചു വീഴ്ത്തി നിർത്താതെ പോകുകയും വിനയൻ മരണപ്പെടുകയും മുജീബിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം പ്രതികൾ തെളിവുകൾ നശിപ്പിക്കുകയും വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസ് കേസ് അപകടമരണമായ് രെജിസ്റ്റർ ചെയുകയും അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വിനയന്‍റെ കുടുംബാംഗങ്ങളുടെ പ്രതിഷേധവും കോടതി ഇടപെടലും മൂലം കേസ് ഹൈകോടതി ക്രൈംബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു.

ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ മരണത്തിനു കാരണമായ വാഹനവും പ്രതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഹൈ കോടതി ഉത്തരവിനെ തുടർന്ന് ക്രൈം ബ്രാഞ്ചിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർമാരായ സി പി വേലായുധൻ, എം എസ്‌ ബാലസുബ്രഹ്മണ്യൻ, സി അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിലെ 1-ാം പ്രതി രമേഷിനെ കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും,വധശ്രമത്തിന് ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും 6,7 പ്രതികളെ തെളിവ് നശിപ്പിക്കൽ കുറ്റത്തിന് ഒരു വർഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു.

കേസിൽ പ്രോസിക്യുഷൻ ഭാഗത്തുനിന്നും 55 സാക്ഷികളെ വിസ്തരിക്കുകയും 63 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യുഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി. ജെ ജോബി, അഡ്വക്കേറ്റുമാരായ സജി റാഫേൽ ടി, ജിഷ ജോബി, അബിൻ ഗോപുരൻ എന്നിവർ ഹാജരായി.

Leave a comment

405total visits,1visits today

  • 18
  •  
  •  
  •  
  •  
  •  
  •  
  •  
Top