സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫീസിലേക്ക് ബി ജെ പി മാർച്ച്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ 2012 ൽ തുടക്കംകുറിച്ച 2014 ൽ പൂർത്തിയാക്കേണ്ട സമഗ്ര കുടിവെള്ള പദ്ധതി ആറുവർഷമായിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 13 ചൊവ്വാഴ്ച്ച പ്രൊഫ. കെ യു അരുണൻ എം എൽ എ യുടെ ഓഫീസിലേക്കി ബി ജെ പി മാർച്ച് നടത്തുന്നു.

ബി ജെ പി  നിയോജകമണ്ഡലം ഭാരവാഹി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എ നാഗേഷ് യോഗം ഉദ്‌ഘാടനം ചെയ്തു. ബി ജെ പി മണ്ഡലം ഭാരവാഹി യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ടി എസ്‌ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുരളീധരൻ, മേഖല സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്‌ണൻ പാറയിൽ, കെ സി വേണു എന്നിവർ സംസാരിച്ചു.

Leave a comment

172total visits,1visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top