ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡൈമണ്ട്സിന്‍റെ ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും വനിതാദിനാഘോഷവും

ഇരിങ്ങാലക്കുട : ലയൺസ്‌ ക്ലബ്‌ ഓഫ്‌ ഇരിങ്ങാലക്കുട ഡൈമണ്ട്സിന്‍റെ വനിതാദിനാഘോഷവും ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും മാർച്ച്‌ 11 നു ഇരിങ്ങാലക്കുട റോട്ടറി ക്ലബ്‌ ഹാളിൽ വച്ച്‌ നടത്തി . ലയൺസ്‌ ക്ലബ്‌ പ്രസിഡണ്ട്‌ ജിത ബിനോയ്‌ കുഞ്ഞിലികാട്ടിൽ അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ ഫസ്റ്റ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ  ഇ ഡി ദീപക്‌ ഉദ്‌ഘാടനം നിർവ്വഹിച്ചു. പാവപെട്ട പെൺകുട്ടികൾക്ക്‌ സൈക്കിൾ വിതരണവും, ഇരിങ്ങാലക്കുടയിൽ പലമേഖലകളിലായി പ്രശസ്തരായ സിസ്റ്റർ റോസ്‌ ആന്‍റോ, നിർമ്മലാപണിക്കർ, മിനി ജോസ്‌ കാളിയങ്കര, അപർണ്ണ ലവകുമാർ, ഉമ അനിൽകുമാർ തുടങ്ങിയ അഞ്ച്‌ വനിതാരത്നങ്ങളെ ആദരിച്ചു. അഡ്വ. എംസൺ, സുബാഷ്‌, വിമല മോഹനൻ , രെഞ്ജി സച്ചിത്ത്, വിൻഷ വിനു , സൗമ്യ സംഗീത്‌, സൗമ്യ നിഷ്‌, ഷീബ ജോസ്‌, ആശ സനീഷ്‌, സ്മിത സുനിൽ മാലന്ത്ര, വാസന്തി ചന്ദ്രൻ, കെ കെ സജീവ് കുമാർ , ജിനോ പൊയ്യാറ, ശ്രീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു

Leave a comment

286total visits,3visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top