സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു

കോണത്തുകുന്ന്‍ : വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് “ഒപ്പം” പദ്ധതി. സര്‍വ്വേയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സര്‍വ്വേയുടെ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്‌ മുഖ്യാതിഥിയായി. പ്രസന്ന അനില്‍കുമാര്‍, ഡോ.ടി.വി.ബിനു, സി.കെ.സംഗീത്, സി.എസ്.സുബീഷ്, എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

208total visits,6visits today

  • 2
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top