10 വർഷമായി മുടങ്ങിക്കിടക്കുന്ന ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നേത്രശസ്ത്രക്രിയ ‘സേവിന്‍റെ ‘ സഹായത്തോടെ പുരാരംഭിക്കുന്നു

ഇരിങ്ങാലക്കുട : ‘സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ 2009 മുതൽ മുടങ്ങിക്കിടക്കുന്ന നേത്രശസ്ത്രക്രിയ പുരാരംഭിക്കുന്നു. ജനറൽ ആശുപത്രിയിലേക്ക് ‘സേവ്’ നൽകുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമർപ്പണവും നേത്ര പരിശോധനാ ക്യാമ്പും മാർച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തിൽ രാവിലെ 9 മണിക്ക് നടക്കും. സി എൻ ജയദേവൻ എം പി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കെ യു അരുണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. സേവ് ട്രസ്റ്റ് സമർപ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ ചെയർമാൻ കെ എസ് അബ്ദുൾ സമദിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോൾ ഏറ്റുവാങ്ങുമെന്ന് സേവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നേത്ര പരിശോധനാ ക്യാമ്പും നടത്തുന്നു. താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവർ ഹോസ്പ്പിറ്റൽ’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ആശുപത്രിയിൽ നേത്രരോഗ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നടക്കാറില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സേവ് പ്രവർത്തകർ മൈക്രോസ്കോപ്പ് ഉൾപ്പടെ യുള്ള ആധുനിക ഉപകരണങ്ങൾ ആശുപത്രിക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും . അടിയന്തിര സാഹചര്യത്തിൽ ചികിൽസ തേടുന്നവർക്ക് പണം ലഭ്യമാക്കുന്നതിനായി സേവ് രൂപീകരിച്ച ‘സേവ് എ ലൈഫ്’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. 6 ലക്ഷം രൂപയുടെ ആധുനിക മൈക്രോ സ്കോപ്പ് , ഓപ്പറേഷൻ ടേബിൾ, ചെയർ എന്നിവയാണ് ആശുപത്രിക്ക് നൽക്കുന്നത്.

മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിക്കും. നഗരസഭാംഗങ്ങളായ പി എ അബ്ദുൾ ബഷീർ, സംഗീതാ ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്നു നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ വിശദീകരണം തൃശൂർ ഡി എം ഒ, ഡോക്ടർ കെ സുഹിത നിർവഹിക്കും. പത്രസമ്മേളനത്തിൽ സേവ് ട്രസ്റ്റ് ചെയർമാൻ അബ്‌ദുൾ സമദ് കെ എസ്‌, സെക്രട്ടറി അഡ്വ. പി. ജെ ജോബി, ജോയിന്‍റ് സെക്രട്ടറി സിബിൻ ടി ജി, ട്രഷറർ ഷിജിൻ ടി വി, പ്രോജക്ട് കോർഡിനേറ്റർ അബ്‌ദുൾ ഫൈസൽ, കമ്മിറ്റി മെമ്പർ ഷാജു ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Leave a comment

463total visits,5visits today

  • 18
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top