മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആളൂർ : തൃശൂർ ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്‍റെ സഹകരണത്തോടുകൂടി 5 വയസ്സുവരെയുള്ള കുട്ടികളിലെ വിളർച്ച കുറവുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആളൂർ ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ നീതി വകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തി. ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ പഞ്ചായത്ത് മെമ്പർ, കാതറിൻ പോൾ, സിജി മോഹൻദാസ് എന്നിവരും ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡേവിസ് സി ആർ , ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിക്സൺ എന്നിവരും ആശംസകളർപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സുലക്ഷണ സ്വാഗതവും ആളൂർ പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ നന്ദിയും പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top