സംഖ്യകളുടെ ലോകത്ത് നിന്നും വിരമിച്ച രാജൻ വാർദ്ധക്യത്തിലും ഓർമ്മശക്തി കൊണ്ട് ശ്രദ്ധേയനാകുന്നു

താഴെക്കാട് : സബ് ട്രഷറിയിൽ 30 വർഷകാലം സംഖ്യകളുടെ ലോകത്ത് ജോലി ചെയ്തു വിരമിച്ച താഴെക്കാട് മണപറമ്പിൽ രാജൻ തന്‍റെ 65-ാം വയസിലും ഓർമ്മ ശക്തിയുടെ കാര്യത്തിൽ വ്യത്യസ്തനാകുന്നു. കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വോട്ടിന്‍റെ നിലയും നിയോജകമണ്ഡലങ്ങൾ തിരിച്ച് വളരെ കൃത്യമായ അദ്ദേഹം പറയുന്നതു കേട്ടാൽ നാം അത്ഭുതപെട്ടു പോകും. സാധാരണയായി പ്രായം കൂടുതോറും ഓർമ്മ ശക്തി കുറഞ്ഞുവരുമെന്നാണ് ധാരണ . എന്നാൽ അതിനു വിപരീതമായി ഇദ്ദേഹം ഓർത്തെടുത്ത് തിരഞ്ഞെടുപ്പ് കണക്കുകൾ കൃത്യമായ വിവരിക്കും.

കേരളത്തിലെ 140 എം എൽ എ മാരുടെയും പേര്, നിയോജകമണ്ഡലം, പാർട്ടി, ജില്ല എന്നിവയും, ജില്ല തിരിച്ച് എൽ ഡി എഫ് നും യു ഡി എഫ് നും കിട്ടിയ സീറ്റ് എന്നിവയും 3000ത്തിൽ താഴെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച 19 എം എൽ എ മാരുടെയും മുപ്പത്തിനായിരത്തിൽ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച 21 എം എൽ എ മാരുടെയും പേര്, ഭൂരിപക്ഷം എന്നിവയും ബി ജെ പി, ബി ഡി ജെ എസ്എന്നി പാർട്ടികൾക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ പത്ത് മണ്ഡലങ്ങൾ, സ്ഥാനാർത്ഥികളുടെ പേര്, കിട്ടിയ വോട്ട് എന്നിവയും 19 മന്ത്രിമാരുടെയും പേര്, ഭൂരിപക്ഷം വകുപ്പ് എന്നിവയും എം എൽ എ മാരായ ഇരുപതിൽപരം പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കിട്ടിയ ഭൂരിപക്ഷം എന്നിവയും തൃശൂർ ജില്ലയിലെ 13 എം എൽ എ മാർക്ക് കിട്ടിയ ഭൂരിപക്ഷംതുടങ്ങിയ പലകാര്യങ്ങളും അദ്ദേഹത്തിന് മനഃപാഠമാണ്.

ഇലക്ഷൻ പ്രവചനം നടത്തുക, വിനോദ യാത്രകൾ സംഘടിപ്പിക്കുക, എന്നിവ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഹോബികളാണ്. ഇലക്ഷൻ പ്രവചനംനടത്തുന്ന കാര്യത്തിൽ രാജന്‍റെ കഴിവുകൾ പ്രശംസനീയമാണ്. 2011, 2016 വർഷങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിശദമായ ഫലം ഉൾകൊള്ളിച്ചുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഉപകരിക്കുന്ന വിധത്തിൽ ‘ഇലക്ഷൻ ബുള്ളറ്റിൻ’ എന്ന പേരിൽ രണ്ട് പുസ്തകങ്ങൾ രാജൻ പ്രസിദ്ധീകരിച്ചീട്ടുണ്ട്.

റിട്ടയർമെന്‍റ് ജീവിതത്തിൽ നല്ലൊരു ഭാഗം സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു മാറ്റി വച്ച് കൊണ്ട് തന്‍റെ പ്രവർത്തന മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചീട്ടുള്ള വ്യക്തിയാണ് രാജൻ. പ്രായാധിക്യം മൂലവും ആരോഗ്യപ്രശ്നങ്ങൾ മൂലവും ഉറക്കം നഷ്ടപ്പെടുന്ന വേളകളിൽ തന്‍റെ ശ്രദ്ധ ‘ഇലക്ഷൻ ബുള്ളറ്റിൻ’ എന്ന പുസ്തകത്തിലേക്ക് തിരിച്ചു വിടുന്നതാണ് ഓർമ്മ ശക്തിയുടെ രഹസ്യം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

Leave a comment

1066total visits,6visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top